Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralKollywoodLatest NewsNEWS

“മാസ്റ്ററി”ൻറ്റെ ഡിലീറ്റഡ് സീൻ ആമസോൺ പ്രൈം പുറത്തുവിട്ടു

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധകർക്ക് വിരുന്നൊരുക്കാൻ വിജയ് ചിത്രം മാസ്റ്റർ ജനുവരി 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്സോഫീസിൽ 200 കോടി രൂപ ശേഖരിച്ച ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മാസ്റ്ററിലെ ഡിലീറ്റഡ് സീൻ പുറത്ത് വിട്ടിരിക്കുകയാണ് ആമസോൺ പ്രൈം. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഭാഗവും എന്നാൽ ഡിലീറ്റഡായി പോയതുമായ ഈ സീൻ ഇപ്പോൾ പുറത്തിറക്കിയത് വിജയ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

Read Also: വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല, പക്ഷേ: നടി ശ്രീജയ പറയുന്നു

ഡിലീറ്റഡ് സീൻ പുറത്ത് വന്ന ഉടൻ തന്നെ #Master #Vijay എന്നീ ഹാഷ്ടാഗുകൾ ആയിരുന്നു ട്വിറ്ററിൽ ട്രെൻഡായത്. നിരവധി ആരാധകർ ഈ രംഗത്തെ 1995 ൽ പുറത്തിറങ്ങിയ കമൽ ഹാസൻറ്റെ ഹിറ്റ് ചിത്രമായ നമ്മവറുമായാണ് താരതമ്മ്യം ചെയ്തത്. രണ്ട് രംഗങ്ങളും ലൈംഗിക വിദ്യാഭ്യാസത്തിൻറ്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൻറ്റെ കാഴ്ചപ്പാടിനെക്കുറിച്ചുമായിരുന്നു സംസാരിച്ചത്.

 

Read Also: മഞ്ജു വാര്യർക്ക് മുന്നിൽ വച്ച് അവർ എന്നോട് പറഞ്ഞു ചേട്ടനെ ഞങ്ങൾക്ക് മനസിലായില്ല

തിയേറ്റർ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളിൽ ഡിജിറ്റൽ പ്രീമിയർ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റർ . ചിത്രത്തിൻറ്റെ വിജയം ആഘോഷിക്കുന്നതിനായി ലോകേഷ് കനഗരാജ്, ജഗദീഷ്, അനിരുദ്ധ് രവിചന്ദർ എന്നിവർ അടുത്തിടെ ദുബായിൽ ചേർന്നിരുന്നു.

Read Also: ഓഫീസിൽ പോകുന്നു എന്ന് അവനോട് കള്ളം പറഞ്ഞിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നത്

ഭവാനി എന്ന ഗുണ്ടാത്തലവൻറ്റെ നിയന്ത്രണത്തിലുള്ള ഒരു ഒബ്സർവേഷൻ ഹോമിൽ അദ്ധ്യാപകനായി എത്തുന്ന തികഞ്ഞ മദ്യപാനിയായ പ്രഫസർ ജെ ഡി ആയിട്ടാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ഈ ചിത്രത്തിൽ ഭവാനി എന്ന വില്ലൻ വേഷത്തെ അവതരിപ്പിച്ചത് വിജയ് സേതുപാതയാണ്. ഇതാദ്യമായാണ് വിജയ് ചിത്രത്തിൽ വില്ലനായി വിജയ് സേതുപതി എത്തുന്നത്.

Read Also: അമ്മ ചടങ്ങിൽ നടിമാർക്ക് ഇരിപ്പിടം ഇല്ല; ‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണ’മെന്നു സൈജു ശ്രീധരന്‍

മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിച്ച മാസ്റ്ററിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button