താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് പരിഗണന നല്‍കിയില്ലെന്ന വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സംഘടനയുടെ എക്‌സിക്യൂട്ടിവ് അംഗവും നടിയുമായ ഹണി റോസ്. “ഒരു അംഗത്തെയും ആരും മാറ്റി നിര്‍ത്തിയിട്ടില്ല, പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകള്‍ കൊണ്ട് മാറി നിന്നതാണ്” – ഹണി പറയുന്നു.
Read Also: അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്‍റെ ആദ്യ തിരക്കഥ “സല്‍മ” ബിഗ് സ്ക്രീനിലെത്തുന്നു
ഉദ്ഘാടന ചടങ്ങില്‍ അമ്മ എക്സിക്യൂട്ടിവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ ചര്‍ച്ചയായിരുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഈ വിവാദം തികച്ചും അനാവശ്യമാണെന്ന് ഹണി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read Also: അധികം സംസാരിക്കാത്ത വിജയ് അങ്ങനെ പറയുമ്പോള്‍ അത് അത്രത്തോളം വലുതാണ്!
“ഉദ്ഘാടന ചടങ്ങുകള്‍ക്കിടയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന് നില്‍ക്കുമ്പോഴാണെന്നു തോന്നുന്നു ഈ ചിത്രം എടുത്തത്. എന്നാല്‍ ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റു കമ്മിറ്റി മെമ്പേഴ്‌സും നില്‍ക്കുന്നുണ്ടായിരുന്നു”.
“ഇങ്ങനെയൊരു വിഷയം ഇത് കഴിഞ്ഞു ഉണ്ടാകും എന്ന് കരുതിയല്ല നിന്നത്. സ്ത്രീകള്‍ അവിടെ നിന്നൂ എന്നത് മാത്രം ഫോക്കസ് ചെയ്യുന്നതു കൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല”. എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും ഹണി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിവാദ കുറിപ്പ് കണ്ടില്ലെന്നും ഹണി വ്യക്തമാക്കി.
Post Your Comments