GeneralKeralaLatest NewsNEWS

സണ്ണിലിയോണ്‍ എത്താതിരുന്നതിനാൽ ഇവൻറ്റ്മാനേജ്മെൻറ്റ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ഷിയാസ്

നടി സണ്ണിലിയോണ്‍ ഉദ്ഘാടനത്തിന് എത്താതിരുന്നതിനെ തുടർന്ന് ഇവൻറ്റ്മാനേജ്മെൻറ്റ് ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പരാതിക്കാരനായ ഷിയാസ്. “കൊച്ചിയില്‍ നടത്താനിരുന്ന പരിപാടിക്ക് എത്താനാകില്ലെന്ന് തലേദിവസമാണ് അവര്‍ അറിയിച്ചത്. ഇത് ഇവൻറ്റ്മാനേജ്മെൻറ്റ് കമ്പനിക്ക് നഷ്ടം ഉണ്ടാക്കി”- ഷിയാസ് ആരോപിച്ചു. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് പറഞ്ഞു.

Read Also: “മാസ്റ്ററി”ൻറ്റെ ഡിലീറ്റഡ് സീൻ ആമസോൺ പ്രൈം പുറത്തുവിട്ടു

ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണിലിയോണ്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങി തട്ടിപ്പും വഞ്ചനയും നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

Read Also: പണം വാങ്ങി വ‌ഞ്ചിച്ചെന്ന പരാതി ; പ്രതികരണവുമായി സണ്ണി ലിയോൺ

പറഞ്ഞ സമയത്ത് സംഘാടകര്‍ പരിപാടി നടത്താത്തത് കൊണ്ടാണ് സണ്ണിലിയോണ്‍ എത്താതിരുന്നത്. പിന്നീട് അഞ്ച് തവണ ഇത്തരത്തില്‍ ചടങ്ങിന് സമയം അനുവദിച്ചു. ഇനിയും പരിപാടി സംഘടിപ്പിക്കാന്‍ ഉചിതമായ ഡേറ്റ് നല്‍കിയാല്‍ പങ്കെടുക്കാമെന്ന് താരം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ നിലനില്‍ക്കില്ലെന്ന് അന്വേഷണ സംഘം എടുത്തു പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Read Also: നടി സണ്ണിലിയോണിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെത്തി കൊച്ചി യൂണിറ്റാണ് താരത്തെ ചോദ്യം ചെയ്തത്. തൻറ്റെ മാനേജര്‍ വഴി വിവിധ പരിപാടികള്‍ക്കായി 29 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് താരം സമ്മതിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിൻറ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറില്‍ എത്തിയത്. വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 2016 മുതല്‍ 12 തവണയായി 29 ലക്ഷം രൂപ സണ്ണിലിയോണ്‍ കൈപറ്റിയെന്നായിരുന്നു പരാതി.

Read Also: മഞ്ജു വാര്യർക്ക് മുന്നിൽ വച്ച് അവർ എന്നോട് പറഞ്ഞു ചേട്ടനെ ഞങ്ങൾക്ക് മനസിലായില്ല

ബഹ്റിനിലെ പരിപാടിക്ക് 19.50 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. 2016ലാണ് സംഭവം നടന്നത്. കോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button