ഫെബ്രുവരി 6നായിരുന്നു താരംസംഘടനയായ “അമ്മ”യുടെ ആസ്ഥാനമന്ദിരം കലൂരിൽ ഉദ്ഘാടനം ചെയ്തത്. താരലോകത്തെ അണിനിരത്തി കൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്രയും ആളുകളെ വിളിച്ചുവരുത്തി പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്നും, അമ്മ സംഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നുമാണ് യൂത്ത് കോൺഗ്രസിൻറ്റെ ആവശ്യം.
Read Also: ‘റാംജിറാവ് സ്പീക്കിങ്ങ്’ ചെയ്യുമ്പോള്‍ ശ്വാസം നിലച്ചു പോയ അനുഭവത്തെക്കുറിച്ച് ലാല്‍
പുതിയ കെട്ടിടത്തിലെ എ സി ഹോളിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ 150ലധികം പേർ പങ്കെടുത്തിരുന്നു. മാത്രമല്ല ചടങ്ങിനെത്തിയ താരങ്ങളെ കാണാൻ കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച് കൂടിയിരുന്നു. അതിനാൽ കേസെടുക്കണമെന്നാണ് ഇതു സംബന്ധിച്ച് കൊച്ചി ഡിസിപിക്ക് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.
Read Also: വളരെ കാലത്തിനു ശേഷമാണ് ഞാൻ ഒരു ചങ്ങാതിയുടെ കൂടെ ഗോട്ടി കളിക്കുന്നത്
മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് അമ്മയുടെ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. എറണാകുളം കലൂരാണ് 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ കെട്ടിടംപണിതിരിക്കുന്നത്. 135ഓളം താരങ്ങളെ അണിനിരത്തി ട്വന്‍റി-20 മോഡൽ ചിത്രം ഉടൻ ആരംഭിക്കുമെന്നും ചടങ്ങിനിടെ പ്രഖ്യാപിച്ചു.
Post Your Comments