മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം കഴിഞ്ഞ ദിവസം പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
ഉദ്ഘാടന ചടങ്ങിൽ വേദിയുടെ അരികില്‍ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്ക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’ എന്ന് എഡിറ്റര്‍ സൈജു ശ്രീധരന് പറയുന്നു.
ഇതേ ഫോട്ടോ പങ്കുവെച്ച് “വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍.” എന്നു സംവിധായകന് ആഷിഖ് അബുവിന്റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളായ സൈജു ശ്രീധരന് കുറിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്. പപ്പായ മീഡിയ സംരംഭകരില്‍ ഒരാളാണ് സൈജു ശ്രീധരന്.
Post Your Comments