ഒരേ രീതിയിലുള്ള ആശയങ്ങള്‍ രണ്ടു പേരില്‍ രൂപപ്പെടുന്നത് പതിവ് കാര്യമല്ല മലയാള സിനിമയില്‍ അത്തരം ഉദാഹരണങ്ങള്‍ ഒരുപാടുണ്ട് റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ചെയ്തപ്പോള്‍ താനും സംവിധായകന്‍ സിദ്ധിഖും ആകെ തകര്‍ന്നു പോയ ഒരു അനുഭവത്തെക്കുറിച്ച് നടനും സംവിധായകനുമായ ലാല്‍ പങ്കുവയ്ക്കുകയാണ്.
‘റാംജിറാവ് സ്പീക്കിങ്ങ്’ ആലപ്പുഴയിലെ കടല്‍പ്പാലം എന്ന സ്ഥലത്ത് ചിത്രീകരിക്കുമ്പോള്‍ അവിടെ വിജി തമ്പിയുടെ ‘നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. ആ സിനിമയുടെ ഒരു പോസ്റ്റര്‍ ഡിസൈന്‍ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി കിഡ്നാപ്പേഴ്സിന്റെ മുഖം മൂടി ധരിച്ചു നില്‍ക്കുന്ന മൂന്നു പേര്‍. ഞങ്ങളുടെ സിനിമയ്ക്ക് സമാനമായ രീതിയിലുള്ള പോസ്റ്റര്‍ ഡിസൈന്‍ ശരിക്കും ഉള്ളില്‍ തീ കോരിയിട്ടു. അന്ന് വരെ തട്ടിക്കൊണ്ടു പോകല്‍ കഥ മലയാളത്തില്‍ വന്നിട്ടില്ല. ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതേ സമയം തന്നെ കിഡ്നപ്പിംഗുമായി ബന്ധപ്പെട്ടു മറ്റൊരു സിനിമ. ഞങ്ങളുടെ കഥ മോഷ്ടിക്കപ്പെട്ടുവോ എന്ന് വരെ ചിന്തിച്ചു. ഉള്ളില്‍ തീ കോരിയിട്ട നിമിഷമായിരുന്നു അത്. എന്തായാലും രണ്ടു സിനിമയും ഇറങ്ങി കഴിഞ്ഞപ്പോള്‍ മനസിലായി അത് ഞങ്ങളുടെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന്. ആദ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും ആദ്യം ഓര്‍മ്മ വരുന്ന അനുഭവമാണിത്”. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ലാല്‍ രണ്ടു സിനിമകളുടെ സമാനമായ രീതിയെക്കുറിച്ച് തുറന്നു പറഞ്ഞത്.
Post Your Comments