കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ചു പോപ് താരം റിഹാന ട്വീറ്റ് ചെയ്തത് ആഗോളതലത്തിൽ ചർച്ചയായി. എന്നാൽ താരത്തിനെതിരെ വീണ്ടും വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റനൗട്ട്. നൂറു കോടി രൂപയെങ്കിലും കൈപ്പറ്റിയ ശേഷമായിരിക്കും റിഹാന കര്‍ഷകസമരത്തെക്കുറിച്ചു പ്രതികരിച്ചതെന്നാണ് കങ്കണയുടെ പുതിയ ആക്ഷേപം.
ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷകസമരം ചൂണ്ടിക്കാണിച്ച്, ആരും ഇതേക്കുറിച്ചു സംസാരിക്കാത്തത് എന്താണ് എന്നായിരുന്നു റിഹാനയുടെ ചോദ്യം. എന്നാൽ സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല ഭീകരരാണ് എന്നു പ്രസ്താവിച്ച കങ്കണ, റിഹാനയെ ‘വിഡ്ഢി’ എന്നും പോണ് സിങ്ങര്‍ എന്നും വിളിച്ച് ആക്ഷേപിക്കുകയും അവരുടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
READ ALSO:പോസ്റ്റര്‍ പ്രചാരകര്‍ ദയവു ചെയ്തു എന്നെ ഒഴിവാക്കണം; ബിഗ് ബോസിനെക്കുറിച്ചു രശ്മി നായര്‍
അതിനു പിന്നാലെയാണ്, കോടികള്‍ കൈപ്പറ്റിയ ശേഷമാണ് റിഹാന കര്‍ഷകസമരത്തെക്കുറിച്ചു ട്വീറ്റ് ചെയ്തതെന്ന ആരോപണവുമായി എത്തിയത്. ട്വീറ്റിനു റിയാന പണം വാങ്ങിയിട്ടുണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
Post Your Comments