CinemaGeneralMollywoodNEWS

വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല, പക്ഷേ: നടി ശ്രീജയ പറയുന്നു

ൻ്റെയും ജോമോളിൻ്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം

നിരവധി ഹിറ്റ് സിനിമകളിൽ നായകൻ്റെ സഹോദരിയായും, നായികയുടെ ചേച്ചിയായും കൂട്ടുകാരിയുമായൊക്കെ തിളങ്ങിയ നടി ശ്രീജയ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നു. 2017- ൽ പുറത്തിറങ്ങിയ വി കെ പ്രകാശ് ചിത്രം ‘കെയർ ഫുൾ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയ ശ്രീജയ തൻ്റെ സിനിമാ വിശേഷങ്ങൾ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വീണ്ടും പങ്കിടുകയാണ്.

“വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല. പക്ഷേ നായികമാർക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബൻഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും. മകൾക്ക് വലിയ ഇഷ്ടമാണ് സിനിമ. എൻ്റെ സിനിമകളിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘സമ്മർ ഇൻ ബത്ലേഹ’മാണ് .അതിൽ ഞാൻ ഇങ്ങനെ അവർക്കൊപ്പം ജോളിയായിട്ട് അടിച്ചു പൊളിച്ചു നടക്കുന്നതിനെക്കുറിച്ചൊക്കെ അവൾ ചോദിക്കും. ‘കന്മദ’ത്തിലെ എൻ്റെ വേഷവും അവൾക്കിഷ്ടമാണ്. വലിയ ഒരിടവേളയ്ക്ക് ശേഷം വികെപിയുടെ ‘കെയർ ഫുൾ’ എന്ന ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എൻ്റെയും ജോമോളിൻ്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം. ആ സിനിമ ചെയ്യുമ്പോൾ സ്വന്തമായി ശബ്ദം കൊടുക്കുക എന്നത് ഏറെ ടെൻഷനുള്ള കാര്യമായിരുന്നു. പക്ഷേ അതൊക്കെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. ഞാൻ ഡബ്ബ് ചെയ്തു കഴിഞ്ഞ് ജോമോൾ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എന്നോട് പറഞ്ഞു “ഇനി ഞാൻ പോയി അരി പെറുക്കിയിട്ട് വരാമെന്ന്” പക്ഷേ ജോമോളും ഡബ്ബിംഗ് ഭംഗിയായി പൂർത്തികരിച്ചു”.

shortlink

Related Articles

Post Your Comments


Back to top button