ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം നടി സണ്ണി ലിയോണ്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്. സണ്ണിലിയോണ്‍ വഞ്ചനയോ, സാമ്പത്തിക തട്ടിപ്പോ നടത്തിയതിന് തെളിവില്ലെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പിക്ക് കൈമാറും.
Read Also: “അമ്മ” താരസംഘടനയ്‌ക്കെതിരെ അണിനിരന്നവരെ വിമർശിച്ച് ഗണേഷ് കുമാറും മുകേഷും
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് പരിപാടിക്ക് എത്താമെന്ന് പറഞ്ഞ് വഞ്ചിച്ചെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. അദ്ദേഹമത് ക്രൈംബ്രാഞ്ചിന് കൈമാറി.
Read Also: പാവം ഒരു ഉളുപ്പുമില്ലാതെ ഇരുന്നു കേൾക്കുന്നത് കണ്ടോ? ഉളുപ്പില്ലായ്മ, അതാണ് ഇവന്റെ സ്പെഷ്യാലിറ്റി!!
ബഹ്‌റിനിലെ പരിപാടിക്ക് 19.50 ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരുന്നു എന്നാണ് പരാതിക്കാരൻറ്റെ വാദം. 2016ലാണ് സംഭവം നടന്നത്. തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടിലെത്തി പോലീസ് സണ്ണിലിയോണിൻറ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു . തൻറ്റെ മാനേജര്‍ വഴി വിവിധ പരിപാടികള്‍ക്കായി 29 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് നടി സമ്മതിച്ചിട്ടുണ്ട്.
സംഘാടകര്‍ പറഞ്ഞ സമയത്ത് പരിപാടി നടത്തിയില്ല. പിന്നീട് അഞ്ച് തവണ ഇത്തരത്തില്‍ ചടങ്ങിന് സമയം അനുവദിച്ചു. ഇനിയും പരിപാടി സംഘടിപ്പിക്കാന്‍ ഉചിതമായ ഡേറ്റ് നല്‍കിയാല്‍ പങ്കെടുക്കാമെന്ന് പോലീസിനോട് താരം അറിയിച്ചു. അതിനാല്‍ സാമ്പത്തിക തട്ടിപ്പോ, വഞ്ചനയോ നിലനില്‍ക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് ഉദയഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും കേസില്‍ നിന്ന് പിന്‍മാറില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ക്രെംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് താരത്തെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോളിൻറ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറില്‍ എത്തിയത്. വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 2016 മുതല്‍ 12 തവണയായി 29 ലക്ഷം രൂപ സണ്ണിലിയോണ്‍ തട്ടിയെന്നായിരുന്നു പരാതി.
Post Your Comments