സൂപ്പര്‍ താരം രജനീകാന്തിന്റെ ‘പേട്ട’യിലെ റോള്‍ ചെറുതായിരുന്നെങ്കില്‍ കൂടിയും ആ വേഷം തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഉണ്ടായിരുന്നുവെന്നും അത്രയും വലിയ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ പിന്നീട് വരുന്ന സിനിമകളുടെ സാധ്യത മനസിലാക്കിയാണ് സ്റ്റൈല്‍ മന്നന്‍ ചിത്രത്തില്‍ അഭിനയിച്ചതെന്ന് ‘മാസ്റ്റര്‍’ എന്ന സിനിമയില്‍ നായിക വേഷം ചെയ്ത മാളവിക മോഹനന്‍ വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ സിനിമാ വിശേഷങ്ങള്‍ മാളവിക മോഹനന്‍ പങ്കുവച്ചത്.
” ‘പേട്ട’യായിരുന്നു ആദ്യ തമിഴ് സിനിമ. അതില്‍ ചെറിയ റോളേയുള്ളൂ. മുന്‍പ് നായികയായി പല സിനിമകളില്‍ അഭിനയിച്ചെങ്കിലും പേട്ടയിലെ റോള്‍ തെരഞ്ഞെടുക്കാന്‍ ഒരു മടിയുമില്ലായിരുന്നു. മുഴുനീള കഥാപാത്രം അല്ലെങ്കില്‍ പോലും അതിനുള്ള പ്രാധാന്യം തിരിച്ചറിയാന്‍ പറ്റി. പിന്നീട് വന്ന അവസരങ്ങളെ ആ റോള്‍ സ്വാധീനിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. വിജയ്‌ന്‍റെ നായികയായപ്പോള്‍ ആതീരുമാനം ശരിയാണെന്ന് മനസിലായി. സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ്, വിജയ് സേതുപതി, ഇതെല്ലം ഏതു നടിയുടെയും ബാക്ക് ലിസ്റ്റിലുള്ള പേരുകളാണല്ലോ. ഒരു വര്‍ഷം മുന്‍പാണ് മാസ്റ്ററിന്റെ ഷൂട്ട് കഴിഞ്ഞത്. ഇപ്പോഴും വിജയ് പറഞ്ഞ വാക്കുകള്‍ മനസ്സിലുണ്ട്. “അഭിനയം തുടരണം, മികച്ച ഭാവിയുണ്ട്” അധികം സംസാരിക്കാത്ത ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് വലുതല്ലേ. അടുത്ത സിനിമ ധനുഷിന്‍റെ ഡി ഫോര്‍ ത്രീയാണ്. കഴിഞ്ഞ ഏപ്രില്‍ പതിമൂന്നിനു ആണ് ‘മാസ്റ്റര്‍’ റിലീസ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങളെല്ലാം വലിയ ത്രില്ലിലായിരുന്നു. മാസ് റിലീസ് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടയിലാണ് കോവിഡ് കാരണം തിയേറ്റര്‍ അടച്ചിടലിലേക്ക് പോയത്”.
Post Your Comments