കുടുംബ സമേതം അവധി ആഘോഷിക്കാനായി മാല്‍ദീവ്സിലെത്തിയപ്പോഴുള്ള ഒരു ഒരു ചിത്രം നടന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.താരത്തിന്റെ പുതിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള ചിത്രമെടുത്തത് ഭാര്യ സുപ്രിയ മേനോനും. ചിത്രത്തിന് പൃഥ്വിരാജ് നല്കിയ അടികുറിപ്പ് ഇങ്ങനെയാണ്, Sun, sand and salt n pepper!. പൃഥ്വിരാജിന്റെ ഹോട്ട് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഒരു പെൺകുട്ടി അല്പവസ്ത്ര ചിത്രം പങ്കുവച്ചാൽ എത്തുന്ന സദാചാര ആങ്ങളമാരെ ട്രോളുകയാണ് പൃഥ്വിരാജിന്റെ ആരാധകർ. വളരെ രസകരമായ കമന്റുകളും വിമര്‍ശനങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ഇങ്ങനെ അല്‍പ്പവസ്ത്രധാരിയായി സോഷ്യല്‍ മീഡിയയില്‍ ചിത്രമിടാന്‍ നാണമില്ലേ’ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
read also:അതിന്റെ പേരില്‍ ശോഭന എന്നെയാണ് ചീത്ത പറഞ്ഞത്!: അപൂര്‍വ്വ അനുഭവം വെളിപ്പെടുത്തി ജയറാം
‘നിങ്ങള്‍ക്ക് ഒരു ഷര്‍ട്ട് ഇട്ടൂടെ.. ഇങ്ങനെ ശരീരം കാണിച്ചു ഫോട്ടോ ഇടുന്നത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല. കുടുംബത്തില്‍ പിറന്നവര്‍ ചെയ്യുന്ന കാര്യമാണോ ഇത്. വീട്ടുകാരെയും ഭാര്യയെയും പറഞ്ഞാല്‍ മതിയല്ലോ. മക്കളെയായാലും ഭര്‍ത്താവിനെ ആയാലും ഇങ്ങനെ കയറൂരി വിടുന്നവരുടെ കുറ്റമാണ്. അവസാനം വല്ലതും സംഭവിച്ചിട്ട് ഒന്നും പറയരുത്. നേരെ നടന്നില്ലെങ്കില്‍ പലതും സംഭവിക്കും. പിന്നെ കരഞ്ഞിട്ടൊന്നും കാര്യമില്ല. Western culture ഒന്നും നമുക്ക് വേണ്ട. മഹത്തായ ഭാരതീയ സംസ്കാരത്തിന് അനുസരിച്ച് ജീവിക്ക് മോനേ’ എന്നാണ് മറ്റൊരു കമന്റ്.
സദാചാര ആങ്ങളമാരും പെങ്ങന്മാരും എവിടെ പോയി? എന്നാണ് മറ്റൊരാളുടെ കമന്റ്. ‘സിനിമയില്‍ അവസരം കിട്ടാന്‍ ഇങ്ങനൊക്കെ കാണിക്കണോ prithvi…. ഉടുതുണി പോലും ഇല്ലാതെ ഇങ്ങനെ നില്‍ക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ… വീട്ടില്‍ അമ്മയും ഭാര്യയും മകളും ഒന്നും ഇതൊക്കെ പറഞ്ഞു തരാറില്ലേ…. വല്യ സിനിമ നടനൊക്കെ ആകുമ്ബോള്‍ തുണിയൊക്കെ എന്തിന് അല്ലിയോ… പബ്ലിക്ക് ആയി ഇങ്ങനെ നടന്നിട്ട് ഏതെങ്കിലും പെണ്ണുങ്ങള് നോക്കീന്നോ പിടിച്ചെന്നോ പറഞ്ഞു നിലവിളിച്ചിട്ട് കാര്യമില്ല…
നമ്മള് മലയാളികളാണ്.. മലയാളികള്‍ക്കൊരു സംസ്കാരം ണ്ട്…. അതൊന്നും തന്നേപ്പോലുള്ള സിനിമക്കാര്‍ക്ക് അറിയില്ലായിരിക്കും.. പക്ഷേ കുറേയേറെ പാവപ്പെട്ട ആണുങ്ങള് കൂടി ജീവിക്കുന്ന നാടാണിത്… അതുകൊണ്ട് പറയുവ… Shame on u prithvi…’- എന്നാണ് മറ്റൊരു കമന്റ്.
Post Your Comments