CinemaGeneralLatest NewsNEWSWorld Cinemas

ഹോളിവുഡ് നടൻ ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു

ഓസ്കാർ ലഭിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന റെക്കോഡ് ക്രിസ്റ്റഫർ പ്ലമ്മറിനാണ്

ഹോളിവുഡ് നടനും ഓസ്കാർ ജേതാവുമായ ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ൽ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

1958ല്‍ പുറത്തിറങ്ങിയ ‘ സ്റ്റേജ്‌ സ്റ്റക്ക്‌ ‘ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ ‘ഓൾ ദി മണി ഇൻ ദി വേൾഡ്’, ‘ദി ലാസ്റ്റ് സ്റ്റേഷൻ’ തുടങ്ങിയ സിനിമകളിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് ഫുൾ മെഷർ’ ആണ്‌ അവസാന ചിത്രം.

ഓസ്കാർ ലഭിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 82ാം വയസ്സിലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്.

 

shortlink

Post Your Comments


Back to top button