
രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന സയനൈഡില്‍ ബോളിവുഡ് താരം തന്നിഷ്ട ചാറ്റര്‍ജിയും എത്തുന്നു. സിനിമയിലെ ഒരു നിര്‍ണായക കഥാപാത്രമായാണ് തന്നിഷ്ട എത്തുന്നതെന്ന് രാജേഷ് ടച്ച് റിവര്‍ മാതൃഭൂമി ഓണ്‍ലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രിയാമണിയും യശ്പാല്‍ ശര്‍മ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയനൈഡ് സിനിമ ഹിന്ദി, തെലുഗു, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറക്കുന്നത്. ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സയനൈഡ് നിര്‍മ്മിക്കുന്നത് മിഡില്‍ ഈസ്റ്റ് പ്രൈംഷോ എന്റര്‍ടൈന്‍മെന്റ് ജെവിയുടെ ബാനറില്‍ പ്രദീപ് നാരായണനും നിരഞ്ജന്‍ റെഡ്ഡിയും ചേര്‍ന്നാണ്.
കേരളത്തിലും കര്‍ണ്ണാടകയിലുമായി ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തിരുമാനം.
Post Your Comments