
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘സു… സു… സുധീ വാത്മീകം’ എന്ന ചിത്രമാണ് ശിവദ എന്ന നടിയെ പോപ്പുലറാക്കിയത്. തന്‍റെ വിവാഹം നീട്ടി വയ്ക്കണോ എന്ന് തീരുമാനിച്ച ഒരു സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി ശിവദ. ഒരു സിനിമയുടെ വലിയ വിജയമാണ് അത്തരം പുനർചിന്തയ്ക്ക് കാരണമാക്കിയതെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ശിവദ പറയുന്നു.
” ‘സു… സു… സുധീവാത്മീകം’ ഹിറ്റായപ്പോൾ വിവാഹം ഉടനെ വേണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് എന്നെ പലരും അത് പറഞ്ഞു പേടിപ്പിച്ചിരുന്നു. ഇത്രയും ഹിറ്റായി നിൽക്കുന്ന സമയത്ത് ഇപ്പോൾ അങ്ങനെ ഒരു തീരുമാനം വേണോ എന്ന് പലരും ചോദിച്ചു. വിവാഹം നീട്ടി വയ്ക്കുന്ന കാര്യത്തെക്കുറിച്ച് ഞാൻ മുരളിയോട് വരെ സംസാരിച്ചിരുന്നു. പക്ഷേ എല്ലാവരെയും പോലെയല്ല വിവാഹം കഴിഞ്ഞാണ് എനിക്ക് നല്ല അവസരങ്ങൾ വന്നു തുടങ്ങിയത്. ഇപ്പോൾ കഥകൾ കേൾക്കാനും അഭിപ്രായം പറയാനും ഒരാൾ കൂടിയുണ്ടല്ലോ.
‘ലിവിംഗ് ടുഗദർ’ എന്ന ചിത്രം ഒരു പരാജയമായതു കൊണ്ട് പിന്നീട് ഒരു കഥാപാത്രം ലഭിക്കാൻ കുറച്ച് ടൈം എടുത്തു. പിന്നീട് നല്ല സിനിമകൾ വന്നു നിൽക്കുമ്പോഴായിരുന്നു വിവാഹം. അങ്ങനെയൊരു സമയത്ത് വിവാഹം ചെയ്തു പോകുമ്പോൾ നടിമാർക്ക് പിന്നീട് അവസരം കുറയുമെന്ന ഒരു പൊതു ചിന്ത കൊണ്ടാകാം പലരും അങ്ങനെ പറഞ്ഞത്”.
Post Your Comments