കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച്‌ കൂടി; അമ്മ മന്ദിരം ഉദ്ഘാടനത്തിനെതിരെ പരാതി

കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ്.

മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണെന്നാണ് ആരോപണമുയർത്തിയ യൂത്ത് കോൺഗ്രസ് സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

എ സി ഹോളിലെ ഉദ്ഘാടന ചടങ്ങില്‍ 150ലധികം ആളുകള്‍ പങ്കെടുത്തെന്നും കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ച്‌ കൂടിയെന്നും ചൂണ്ടിക്കാട്ടി‌ കൊച്ചി ഡിസിപിക്ക് യൂത്ത് കോണ്‍​ഗ്രസ് പരാതി നല്‍കി.

READ ALSO:മോശമായ പ്രദപ്രയോഗം; രാഖി സാവന്തിനോട് പൊട്ടിത്തെറിച്ച്‌ സല്‍മാന്‍ ഖാന്‍

എറണാകുളത്ത് കലൂരിൽ 10 കോടിയോളം രൂപ മുടക്കി അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ ബഹുനില കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ്.

Share
Leave a Comment