Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralIndian CinemaLatest NewsNEWSSocial MediaUncategorized

ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം ; ലൈസൻസ് നിർബന്ധമാക്കിയേക്കും, മാർഗരേഖ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം

നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കും

ഡൽഹി : ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.

വാര്‍ത്ത പോര്‍ട്ടലുകൾക്കും ഓണ്‍ലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെ നിര്‍ബന്ധമാക്കാൻ സാധ്യതയുണ്ട്. സിനിമകളും ഡോക്യുമെന്‍ററികളും സെൻസറിംഗ് ഇല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദര്‍ശിപ്പിക്കുന്നതും നിയന്ത്രിച്ചേക്കും. രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്‍ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സിനിമ, ‍ഡോക്യുമെൻ്ററികൾ, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും ആവശ്യമെങ്കിൽ നിയന്ത്രണം ഏര്‍പ്പെടുത്തും.
അതേസമയം ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു.

ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. മറ്റൊരു കേസിൽ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ശക്തമായതോടെയാണ് നടപടി.

shortlink

Related Articles

Post Your Comments


Back to top button