
ടെലിവിഷൻ ചരിത്രത്തിൽ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ഷോയുടെ ഹിന്ദി പതിപ്പില്‍ അവതാരകനായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനാണ്. താരം രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് 14-ആം സീസണിലെ മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്‍മാന്‍ പൊട്ടിത്തെറിച്ചത്.
ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായ രാഖി മറ്റുള്ളവരെക്കുറിച്ചു നടത്തിയ ചില അഭിപ്രായപ്രകടനങ്ങളും മോശമായ പ്രദപ്രയോഗവുമാണ് സല്‍മാനെ ചൊടിപ്പിച്ചത്.
read also:നിവിൻ പോളി പിറകെ നടന്ന് ചോദിച്ചു വാങ്ങിയ സിനിമയെക്കുറിച്ച് വിനീത് ശ്രീനിവാസൻ
രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്‍മാന്‍ അതീവ ക്ഷുഭിതനായാണ് കാണപ്പെടുന്നത്. ‘നിങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു, അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നു. ഇതാണ് നിങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് എങ്കില്‍ ഞങ്ങള്‍ക്കത് വേണ്ട. സ്വന്തം നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഇപ്പോള്‍ ഷോ വിട്ട് പുറത്തുപോകാം’, സല്‍മാന്‍ പറഞ്ഞു.
Post Your Comments