ഒരോ സിനിമയും ചെയ്യാൻ പ്രചോദിപ്പിക്കുന്ന ഒരോ കാരണങ്ങൾ ഉണ്ടാകുമെന്നും അങ്ങനെ ഒരു കാരണത്തിൽ നിന്ന് സംഭവിച്ച സിനിമയാണ് ‘ചട്ടമ്പിനാട്’ എന്നും സംവിധായൻ ഷാഫി. മമ്മൂട്ടിയുടെ ഒരു സാമാന്തര സിനിമയിലെ കഥാപാത്രത്തെ കൊമേഴ്സ്യലാക്കി ആലോചിച്ചാൽ എങ്ങനെയുണ്ടാകും എന്ന ചിന്തയിൽ നിന്നാണ് ചട്ടമ്പിനാട് സംഭവിച്ചതെന്ന് ഷാഫി പറയുന്നു. ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച ‘ചട്ടമ്പിനാട്’ 2009-ലെ ക്രിസ്മസ് റിലീസായിരുന്നു. ‘വീരേന്ദ്ര മല്ലയ്യ’ എന്ന കഥാപാത്രം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലെ ഏറ്റവും ജനപ്രീതി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
“അടൂർ ഗോപാലകൃഷ്ണൻ സാർ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന മമ്മുക്ക ചിത്രമാണ് എന്നെ ‘ചട്ടമ്പി നാട്’ ചെയ്യാൻ പ്രേരിപ്പിച്ചത്. ‘വിധേയൻ’ എന്ന സിനിമയിലെ മമ്മുക്കയുടെ സ്ലാഗ് സൂപ്പർ ആണെന്ന് തോന്നി. അത് ഒരു കൊമേഴ്സ്യൽ സിനിമയിലേക്ക് മാറ്റി ചിന്തിച്ചാൽ എങ്ങനെയുണ്ടാകും എന്ന ചിന്തയിൽ നിന്നാണ് ചട്ടമ്പിനാടിന്‍റെ കഥയും കഥാപാത്രങ്ങളും സംഭവിച്ചത്”.
മമ്മൂട്ടി-ഷാഫി കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ‘മായാവി’, ‘തൊമ്മനും മക്കളും’, ‘ചട്ടമ്പിനാട്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിന്‍റെ സംഭാവനകളാണ്. മമ്മൂട്ടി ഷാഫി ടീമിന്‍റെ ‘വെനീസിലെ വ്യാപാരി’ മാത്രമാണ് ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാതെ പോയത്.
Post Your Comments