ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോള്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തോട് ആയിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം.
പഠിക്കുന്ന സമയത്ത് ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനിൽ നടന്ന ഒരു സംഭവം ആണ് താരം പങ്കുവച്ചത്. ”ഞങ്ങളുടെ ബോഗിയില്‍ തന്നെയുണ്ടായിരുന്നൊരാള് എന്നെ നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്തു.കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് അവരോട് അപ്പോ തന്നെ കാര്യം പറഞ്ഞു. ഉടനെ അയാള്‍ ‘ഞാന്‍ സുഖമില്ലാത്ത ആളാണ്, സര്‍ജറി കഴിഞ്ഞിരിക്കുകയാണ്’ എന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ നോക്കി. കര്‍ശന താക്കീത് നല്‍കിയാണ് അയാളെ വിട്ടത്. പ്രതികരിക്കാതിരിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍ വഷളാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അപ്പപ്പോള്‍ മറുപടി കൊടുത്ത് പോകണം, എന്നാലേ കാര്യങ്ങള്‍ മാറൂ.-അനാര്‍ക്കലി പറഞ്ഞു.
Post Your Comments