GeneralLatest NewsMollywoodNEWS

‘അമ്മ’ മന്ദിരം ; മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു

'അമ്മ'യ്ക്കായി ചെലവിട്ടത് 10 കോടിയിലേറെ

അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. മലയാളസിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

അമ്മ സംഘടനയ്ക്കു വേണ്ടി ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങൾ സസ്പെൻസ് ആയി വച്ചിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഉദ്ഘാടനപ്രസംഗകൻ.

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ‘ട്വന്റി 20’ പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ‘ഏകദേശം 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.’–മോഹൻലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button