മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. മലയാള സിനിമ പൂവിട്ട് പടർന്ന് പന്തലിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരമായിരുന്നു മലയാള സിനിമയുടെ ഈറ്റില്ലം. അത് എന്ന് കൊച്ചിയിലേക്ക് മാറിയോ അന്നുമുതൽ മലയാള സിനിമയുടെ സമ്പൽസമൃദിയും സംസ്കാരവും മാറിപ്പോയെന്ന് സുരേഷ് കുമാർ പറയുന്നു.
കൊച്ചിയെ അപേക്ഷിച്ച് തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടത്തുകയാണെങ്കിൽ ചിലവ് കുറവാണ്. തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഷൂട്ടിംഗ് നടത്താൻ ഇപ്പോൾ അനുമതി ലഭിക്കാറുണ്ട്. സിനിമയ്ക്ക് ആവശ്യമായ പലതും ചെയ്യാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. സർക്കാർ അത് വ്യക്തമാക്കിയിട്ടുമുള്ളതാണെന്ന് നിർമാതാവ് പറയുന്നു.
Post Your Comments