രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ പ്രതികരിച്ച് ബോളിവുഡ് നടി സോനാക്ഷി സിൻഹ. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തിയതെന്ന് സൊനാക്ഷി പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു സോനാക്ഷിയുടെ പ്രതികരണം.
മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു, തടയുന്നു. ഇന്റർനെറ്റ് വിചേഛദിക്കുന്നു, പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു, വിദ്വേഷം പ്രചരിപ്പിക്കുന്നു, ഈ പ്രശ്നങ്ങളാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയായതെന്നും സോനാക്ഷി സിൻഹ പറഞ്ഞു. ശബ്ദമുയർത്തിയവർ അന്യഗ്രഹ ജീവികളല്ലെന്നും മറിച്ച് മനുഷ്യരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന സഹജീവികളാണെന്നും സൊനാക്ഷി കുറിക്കുന്നു.
Post Your Comments