
കര്‍ഷക സമരം സോഷ്യല്‍ മീഡിയയില്‍ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നതിനിടെ നിരവധി ബോളിവുഡ് താരങ്ങളാണ് തങ്ങളുടെ നിലപടുകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് നടൻ സൽമാൻ ഖാൻ ആദ്യമായി തന്റെ അഭിപ്രായം പങ്കുവെക്കുകയാണ്.
നല്ല കാര്യങ്ങൾ ഉറപ്പായും ചെയ്യണം. ഏറ്റവും ശരിയായ കാര്യങ്ങൾ ചെയ്യണം. ഏറ്റവും ശ്രേഷ്ഠമായകാര്യം ചെയ്യണം – സൽമാൻ ഖാൻ പറയുന്നു. മുംബൈയിലെ ഒരു മ്യൂസിക് പരിപാടിക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ബോളിവുഡിലെ പ്രമുഖ താരങ്ങളായ ഷാരൂഖ് ഖാനോ ആമിർ ഖാനോ ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments