ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്ത് പോപ് താരം. അൺനോണിഫൈഡ് എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടുള്ള ന്യൂയോർക്കിലെ പ്രശസ്ത താരമാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. പിന്തുണ പ്രഖ്യാപിച്ചതിൽ പിന്നീട് താരം ഖേദം പ്രകടിപ്പിച്ചു. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ രംഗങ്ങളിലെ നിരവധി പ്രമുഖർ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ താരവും ട്വീറ്റ് ചെയ്തത്.
കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാതെയായിരുന്നു തന്റെ പ്രതികരണമെന്ന് താരം പറഞ്ഞു. ഇത്തരമൊരു കൂട്ടായ പ്രവർത്തനത്തിനായി ‘ ടൂൾകിറ്റ് ‘ പ്രചരിപ്പിച്ചിട്ടില്ല. സദുദ്ദേശത്തോടെയാണ് ട്വീറ്റ് ചെയ്തത്. എന്നാൽ കാര്യങ്ങളെക്കുറിച്ച് ശരിയായി അറിയാതെയായിരുന്നു തന്റെ പ്രതികരണമെന്ന് പിന്നീട് മനസ്സിലായി. ഞാൻ തെറ്റായിരുന്നു ചെയ്തത്. അതിനാലാണ് ട്വീറ്റ് നിമിഷങ്ങൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.
കർഷകരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. # FarmserProtest എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിന് പിന്നാലെ നിരവധി പേർ താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് അൺഫോളോ ചെയ്തിരുന്നു. ഇതോടെയാണ് താരം ട്വിറ്റ് പിൻവലിച്ചത്.
Post Your Comments