GalleryGeneralLatest NewsMollywoodNEWSSocial MediaSpecial

ചിത്രം പങ്കുവെച്ച് റിമ ; രസകരമായ കമന്റുമായി ഗീതുവും പൂർണിമയും

“എല്ലാരും വീട്ടിൽ പോടെ” എന്നാണ് റിമയുടെ മറു കമന്റ്

പ്രേഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളാണ് റിമ കല്ലിങ്കലും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തുമൊക്കെ. താരങ്ങൾ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ റിമ പങ്കുവെച്ച ഒരു ചിത്രവും അതിന് ഗീതുവും പൂർണിമയും നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

“നിങ്ങളുടേതായ ഒരു ചിത്രം പോസ്റ്റുചെയ്യുകയും “ഹലോ ഫെബ്രുവരി” എന്ന് പറയുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രം പോസ്റ്റ് ചെയ്ത് ഹലോ ഫെബ്രുവരി എന്ന് പറഞ്ഞാൽ മാത്രം പോര, ഷൂ ലേസ് കൂടി കെട്ടണം എന്നാണ് ഗീതുവിന്റെ കമന്റ്. “എല്ലാരും വീട്ടിൽ പോടെ” എന്നാണ് റിമയുടെ മറു കമന്റ്.

https://www.instagram.com/p/CK4DDrqj6gh/?utm_source=ig_web_copy_link

“ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ”ന്ന് പറഞ്ഞ് പൂർണിമയും എത്തി. ഒ “സന്തോഷവതിയായ ഞാൻ സുന്ദരികളായ നിങ്ങൾക്കൊക്കെ നന്ദി പറയുന്നു. ദയവായി ആ മനോഹരമായ ചിത്രങ്ങളെല്ലാം എനിക്ക് അയയ്‌ക്കുക,” എന്ന് റിമയും മറുപടി നൽകി.

shortlink

Related Articles

Post Your Comments


Back to top button