സിനിമാ മേഖലയിൽ എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് നസ്രിയ. ഇപ്പോഴിതാ നടനും സുഹൃത്തുമായ ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് ദുൽഖർ.
അമാലിനെ സഹോദരി എന്നാണ് നസ്രിയ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ ചിത്രത്തിന് താഴെ ദുൽഖറും കമന്റുമായി എത്തി. ‘റൗഡികൾ’ എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. അതിന് മറുപടിയായി ‘ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കുകയാ. വേഗം വാ’ എന്ന് നസ്രിയയും കമന്റ് ചെയ്തു.
https://www.instagram.com/p/CK3Lh-lpnna/?utm_source=ig_web_copy_link
ദുൽഖർ ഇപ്പോൾ സിനിമ അചിത്രീകരണത്തിന്റെ തിരക്കിലാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
Post Your Comments