
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയായാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിൻറ്റെ പുതിയ ചിത്രം. ബോക്‌സിങ് ഗ്ലൗസ് ധരിച്ചിരിക്കുന്ന ലാലേട്ടൻറ്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഫോട്ടയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read Also: ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ സോനം കപൂർ ; ചിത്രങ്ങൾ
താരത്തിൻറ്റെ ഫേസ്ബുക്ക് പേജ് ഇപ്പോൾ ആരാധകരുടെ കമൻറ്റു കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ”ഒരു പോസ്റ്റര്‍ ഇറക്കി സോഷ്യല്‍ മീഡിയയുടെ നെഞ്ചത്ത് റീത്ത് വച്ചു.. ഇപ്പോഴിതാ വീണ്ടും ഒരു പിക്ക്” എന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍, “ഇത് കര്‍ഷകര്‍ക്കുള്ള പിന്തുണ പോസ്റ്റ് ആണോ, നാഷണല്‍ ഇൻറ്റഗ്രിറ്റികാണിക്കാനുള്ള പോസ്റ്റ് ആണോ”. എന്നാണ് മറ്റൊരു ആരാധകന്‍ ചോദിച്ചത്.
“പ്രായം തളര്‍താത്ത പോരാളി എന്ന് കേട്ടിട്ടേ ഉള്ളൂ .. ഇതിപ്പോ ഒരു 35 വയസ്സ് തോന്നും ഏട്ടാ, നാല് പതീറ്റാണ്ടോളം ഒരു ജനതയുടെ വികാരവും വിസ്മയവും, ആവേശവും ആയ ഞങ്ങളുടെ പൊന്നുതമ്പുരാന്‍.. ലവ് യു ലാലേട്ടാ” തുടങ്ങി നിരവധി കമൻറ്റുകളാണ് ലാലേട്ടൻറ്റെ ഫേസ്ബുക് പേജില്‍ നിറയുന്നത്.
Read Also: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടൻ സലിം കുമാര്‍
ബിഗ്ബോസ് റിയാലിറ്റി ഷോയുടെ പ്രൊമോഷൻറ്റെ ഭാഗമായുള്ള ചിത്രമാണിതെന്ന് സൂചനയുണ്ട്. ബിഗ്ബോസ് മൂന്നാം സീസണ്‍ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ഡയലോഗോടെയാണ് മോഹന്‍ലാല്‍ പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കിടെ എന്ത് സംഭവിച്ചാലും ഷോ പുരോഗമിക്കുക തന്നെ വേണമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ സന്ദേശം പങ്കുവയ്ക്കുന്നുണ്ട്. ഇടയ്ക്ക് ബോക്‌സിങ് ഗ്ലൗസ് ധരിച്ച മോഹന്‍ലാലിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
Post Your Comments