ബോളിവുഡ് താരം കങ്കണ റണൗട്ട് സോഷ്യല്‍ മീഡിയായ ട്വിറ്ററിനെതിരെ രംഗത്ത്. ടിക് ടോക്കിനെ വിലക്കിയതുപോലെ ട്വിറ്ററിനും ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് കങ്കണ. ചൈനയുടെ കളിപ്പാട്ടമാണ് ട്വിറ്ററെന്നും യാതൊരു നിയമഭേദനവും നടത്താത്ത തന്നെ ഇവർ ഭീഷണിപ്പെടുത്തുകയാണന്നും കങ്കണ ട്വീറ്റ് ചെയ്തു.
‘അക്കൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. എന്നെങ്കിലും ഒരിക്കൽ ഞാൻ ഇവിടെ നിന്നുപോകുകയാണെങ്കിൽ അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ. ചൈനീസ് ടിക് ടോക് ബാൻ ചെയ്ത പോലെ നിന്നെയും വിലക്കും.’–ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.
കർഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിൽ അമർഷം കൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം.
Post Your Comments