കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. “കർഷക സമരത്തിനൊപ്പം. അന്നും ഇന്നും എന്നും”, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ഷക സമരത്തെക്കുറിച്ച് പോപ്പ് താരം റിഹാനയുടെ ട്വീറ്റിന് പിന്നാലെ ട്വിറ്ററില്‍ രൂപപ്പെട്ട ‘പോര്’ രണ്ടാംദിവസവും തുടരവെയാണ് വിഷയത്തില്‍ ജൂഡ് ആന്റണിയുടെ അഭിപ്രായപ്രകടനം.
സംഭവത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിച്ചത് ഒരു പ്രചാരവേലയുടെ ഭാഗമാണെന്ന് ആരോപിച്ച് ‘#IndiaTogether’ എന്ന ഹാഷ് ടാഗോടെ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ സിനിമയില്‍ നിന്നും സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, സൈന നേവാള്‍ തുടങ്ങിയവര്‍ സ്പോര്‍ട്സ് രംഗത്തുനിന്നും പ്രതികരിച്ചിരുന്നു. അതേസമയം തപ്സി പന്നു, ഡിസൈനര്‍ ഫറ ഖാന് തുടങ്ങി അപൂര്‍വ്വം സെലിബ്രിറ്റികള്‍ ഈ ഹാഷ് ടാഗ് ക്യാംപെയ്നിന് എതിരായും രംഗത്തെത്തി.
Post Your Comments