‘റാംജിറാവു സ്പീക്കിങ്’ എന്ന സിനിമ മലയാള സിനിമ ചരിത്രത്തിലെ വലിയ നാഴികക്കല്ലായപ്പോൾ ആ സിനിമയിലൂടെ ഉദയം കൊണ്ട സായ്കുമാർ എന്ന നടനെയും പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു. തൊഴിലില്ലായ്മയുടെ നോവിൽ ജീവിതം നൊന്തു പോയ ബാലകൃഷ്ണൻ എന്ന സായ്കുമാറിൻ്റെ കഥാപാത്രം താൻ തന്നെ ആണല്ലാ എന്ന് സിനിമ കണ്ടിരുന്ന യുവ പ്രേക്ഷകർക്ക് തോന്നിയതിന് കാരണം സിനിമയുടെ മികവിനപ്പുറം സായ്കുമാറിൻ്റെ പ്രകടനം കൂടി കൊണ്ടായിരുന്നു. സായ്കുമാറിൻ്റെ ആദ്യ സിനിമയിലെ പെർഫോമൻസിൻ്റെ ആഴം മുന്നിൽ നിന്ന് തിരിച്ചറിഞ്ഞ സംവിധായകൻ സിദ്ധിഖ് ആ അനുഭവം ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.
“സായ്കുമാർ എന്ന നടൻ ഞങ്ങളുടെ സിനിമയിലൂടെ വന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രകടനം കണ്ടു വല്ലാതെ വിസ്മയിച്ചു നിന്നിട്ടുണ്ട്. ഒരു പുതുമുഖ നടനിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന ഒരു മാക്സിമമുണ്ട്. അതിനപ്പുറമായിരുന്നു സായ് കുമാർ. സിനിമ തുടങ്ങിയപ്പോൾ കണ്ട സായ്കുമാറിനെയല്ല ഒരോ സീനും ഡെവലപ് ചെയ്തപ്പോൾ ഞങ്ങൾ കണ്ടത്. ഒരോ സീനിലെയും സായ്കുമാറിൻ്റെ പെർഫോമൻസ് അത്രത്തോളം ഞെട്ടിക്കുന്നതായിരുന്നു. സായ്കുമാർ എവിടെയോ എത്തുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചില്ല. സിനിമയിലെ ഒരോ ഇമോഷണൽ രംഗങ്ങളും അഭിനയിച്ചപ്പോൾ അഭിനയത്തിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ഒരാളെ പോലെയായിരുന്നു സായ് കുമാറിൻ്റെ പ്രകടനം”.
Post Your Comments