
നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവെച്ച ചിത്രത്തിന് നേരെ പ്രതിഷേധവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. പാറക്കെട്ടിൽ കണ്ണുകളടച്ച് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷൻ’ എന്നൊരു ക്യാപ്ഷൻ നൽകിയായിരുന്നു പിഷാരടി ചിത്രം പങ്കുവെച്ചത്. ഇതാണ് വിമർശനത്തിനിടയാക്കിയത്.
“പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,” എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും ഏറെ ചർച്ചയായി. നിരവധി പേർ അബ്ദുള്ളക്കുട്ടിയെ വിമർശിച്ച് രംഗത്തെത്തി.
Post Your Comments