GeneralLatest NewsMollywoodNEWSSocial MediaSpecialVideos

ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹ വീഡിയോ പങ്കുവെച്ച് മോഹൻലാൽ

മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ ചടങ്ങായിരുന്നു ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹം

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹവിഡിയോ പുറത്തിറങ്ങി. മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ ഒരുമിച്ചെത്തിയ ചടങ്ങായിരുന്നു ആന്റണി പെരുമ്പാവൂരിന്റ മകളുടെ വിവാഹം. ആന്റണിയുടെ അടുത്ത സുഹൃത്തുകൂടിയായ മോഹൻലാൽ തന്നെയാണ് വിവാഹ വീഡിയോ പുറത്തിറക്കിയത്.

പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും വിഡിയോയിൽ കാണാം. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ, എം.ജി. ശ്രീകുമാർ, ഉണ്ണി മുകുന്ദൻ, ജയസൂര്യ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു.

കറുപ്പ് വേഷമായിരുന്നു ചടങ്ങിന്റെ ഡ്രസ് കോഡ്. വരനും വധുവും അവരുടെ കുടുംബാംഗങ്ങളും വിരുന്നുകാരുമൊക്കെ കറുപ്പ് അണിഞ്ഞാണ് എത്തിയത്.

പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുക്കുകയുണ്ടായി. ഏറെ നാളുകൾക്കു ശേഷമാണ് മോഹൻലാൽ കുടുംബസമേതം ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.

മകൾ വിസ്മയ മോഹൻലാലും പ്രണവുമായിരുന്നു ചടങ്ങിലെ മറ്റൊരു ആകർഷണം.

shortlink

Related Articles

Post Your Comments


Back to top button