കൊച്ചി : മലയാള സിനിമയുടെ താരക്കൂട്ടായ്മയായ ‘അമ്മ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ 10ന് കൊച്ചിയിൽ. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നു ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി നഗരഹൃദയത്തിൽ ഒരുങ്ങിയ ആസ്ഥാന മന്ദിരത്തിനായി ചെലവിട്ടതു 10 കോടിയിലേറെ രൂപയാണ്. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു അമ്മയ്ക്ക് സ്വന്തം ആസ്ഥാന മന്ദിരം ഒരുങ്ങിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. ‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു.
അംഗങ്ങൾക്കു എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകളുണ്ട്. ല്യമില്ലാതെ കഥ കേൾക്കാൻ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്. പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്.
പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം ഇതിന്റെ ഭാഗം. ചലച്ചിത്ര പ്രദർശനത്തിനു സൗകര്യമുള്ള വലിയ ഹാളിൽ എൽഇഡി വോൾ പോലുള്ള സംവിധാനങ്ങളുമുണ്ട്.
ഓഫിസിലെ ദൃശ്യങ്ങളും ഫോണിൽ ലഭിക്കും. സുരക്ഷാ സംവിധാനങ്ങളും ആധുനികമാണ്’ – ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Post Your Comments