സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ മനോഹര ചിത്രവുമായി എത്തിയിരിക്കുകയാണ് പ്രേഷകരുടെ പ്രിയങ്കരിയായ പേളി മാണി.
“ചെറുപ്പം മുതലേ സമാധാന ചിഹ്നം കാണിക്കാറുണ്ടായിരുന്നു,” എന്നു പറഞ്ഞാണ് പേളി ചിത്രം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ, പേളിയുടെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. സഹോദരിയും സുഹൃത്തുക്കളും ചേർന്ന് പേളിയ്ക്കായി ഒരുക്കിയ ബേബി ഷവർ ചടങ്ങിലേക്ക് സർപ്രൈസുമായി ഭർത്താവ് ശ്രീനിഷും എത്തിയിരുന്നു.
https://www.instagram.com/p/CK3BpgOHshh/?utm_source=ig_web_copy_link
Post Your Comments