മമ്മൂട്ടി എന്ന നടനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ ബൈജു. ഒരോ സിനിമകളിൽ അഭിനയിക്കുമ്പോഴും താൻ കാണിച്ച തെറ്റിനെ മമ്മൂട്ടി തിരുത്തിയ അനുഭവത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുകയാണ് ബൈജു .
“മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത് തരംഗിണി സ്റ്റുഡിയോയിൽ വച്ചാണ്. 1981ൽ പുറത്തിറങ്ങിയ ‘ബലൂൺ’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടി എൻ്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിൻ്റെ ഡബ്ലിംഗിന് വേണ്ടി എത്തിയപ്പോഴാണ് മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് ‘മുദ്ര’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് എനിക്ക് മമ്മുക്കയെ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത്. ‘മുദ്ര’ എന്ന സിനിമയിലെ പാട്ട് സീൻ എടുക്കുന്ന അവസരത്തിൽ സിനിമയിലെ കോസ്റ്റ്യൂം ഇട്ടു കൊണ്ട് ഞാൻ നിലത്തിരുന്നപ്പോൾ മമ്മുക്ക എന്നെ വഴക്ക് പറഞ്ഞു. അത് പോലെ ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ മേശയ്ക്ക് മുകളിൽ കാൽ കയറ്റി ഇരുന്നപ്പോൾ അദ്ദേഹം തട്ടിമാറ്റിയിട്ട് സീനിയർ ആളുകൾക്ക് മുന്നിൽ ഇങ്ങനെ ഇരിക്കരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിനൊപ്പം ഏറ്റവും ഒടുവിലായി ചെയ്തത് ‘ഷൈലോക്ക്’ എന്ന ചിത്രമാണ്. അദ്ദേഹം വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം എനിക്ക് ഉൾപ്പെടെ സെറ്റിലുള്ള എല്ലാവർക്കും നൽകിയതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ലഞ്ച് ബ്രേക്ക് വരുമ്പോൾ കാരവാനിൽ പോയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം മമ്മുക്കയ്ക്ക് ഇല്ല”. ബൈജു പറയുന്നു
Post Your Comments