BollywoodGeneralLatest NewsNEWSWOODs

അഭിഷേക് ബച്ചന് ഇന്ന് 45ാം പിറന്നാൾ; ഒപ്പം തൻറ്റെ സിനിമാജീവിതത്തിൻറ്റെ ഇരുപത്തൊന്ന് വർഷങ്ങൾ പൂർത്തിയാക്കി താരം

ചിത്രത്തിലെ ആ രംഗത്തിലൂടെ തൻറ്റെ യഥാര്‍ഥ ഇഷ്ടം അഭിഷേക് ഐശ്വര്യയോട് തുറന്നു പറയുകയായിരുന്നു

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന് ഇന്ന് 45ാം ജന്മദിനം. സിനിമയില്‍ അദ്ദേഹം എത്തിയിട്ട് 21 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വർഷം കൂടിയാണിത്. ബോക്സോഫീസ് തൂത്തുവാരിയ ഒരു പിടി ഹിറ്റ് ചിത്രങ്ങളായ ഗുരു, ധൂം, പാ, ബോല്‍ ബച്ചന്‍ അദ്ദേഹത്തെ ബോളിവുഡ് മുന്‍നിര നായകരിലേക്ക് ഉയര്‍ത്തി.

Read Also: സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷ്ടിച്ച് കള്ളൻ ; പ്രാങ്ക് വീഡിയോ വൈറൽ

ബച്ചന്‍ കുടുംബത്തില്‍ നിന്ന് വന്ന അഭിഷേകിന് തൻറ്റെ പിതാവിനെപ്പോലെ എത്താൻ കഴിഞ്ഞില്ലെങ്കിലും ഒരു പിടി മികച്ച ചിത്രങ്ങളില്‍ വേഷമിടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് ഉദാഹരണമാണ് 2007ല്‍ മണിരത്നം സംവിധാനം ചെയ്ത “ഗുരു”. ചിത്രത്തില്‍ ഗുരുകാന്ത് ദേശായി എന്ന ബിസിനസ്കാരനായി എത്തുന്ന അഭിഷേകിൻറ്റെ നായികയായി വന്ന ഐശ്വര്യാറായി പിന്നീട് അദ്ദേഹത്തിൻറ്റെ ജീവിതത്തിലെ നായികയായി മാറി.

Read Also: പന്ത്രണ്ടാം വയസ്സിൽ ഞാൻ കണ്ട സ്വപനം ; ചിത്രം പങ്കുവെച്ച് അഹാന

ഗുരുവില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രീകരണത്തിനിടെ ആരംഭിച്ച പ്രണയം കുറച്ചുകാലം കഴിഞ്ഞാണ് ആരാധകര്‍ അറിയുന്നത്. ഗുരു പുറത്തിറങ്ങിയ 2007 ജനുവരി 14നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. അതേ വര്‍ഷം തന്നെ വിവാഹവും കഴിഞ്ഞു.

Read Also: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10-ന് തുടക്കം കുറിക്കും; ഓർഗനൈസിങ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവിലെ ഒരു രംഗത്തില്‍ ഐശ്വര്യ അവതരിപ്പിച്ച കഥാപാത്രത്തെ അഭിഷേക് അവതരിപ്പിച്ച ഗുരുകാന്ത് ദേശായി ഒരു മോതിരം അണിയിക്കുന്നുണ്ട്. ചിത്രത്തിലെ ആ രംഗത്തില്‍ തൻറ്റെ ഇഷ്ടവും ഗുരുകാന്ത് ഐശര്യോട് പറയുന്നുണ്ട്. സത്യത്തില്‍ ആ മോതിരം ഐശ്വര്യയ്ക്കായി അഭിഷേക് വാങ്ങിയതായിരുന്നു. ചിത്രത്തിലെ ആ രംഗത്തിലൂടെ തൻറ്റെ യഥാര്‍ഥ ഇഷ്ടം അഭിഷേക് ഐശ്വര്യയോട് തുറന്നു പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button