ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി. എറണാകുളം നോർത്തിൽ ഉള്ള ചലച്ചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി,എസ്.എൻ സ്വാമി, സോഹൻ സീനുലാൽ,എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക.
Read Also: ദൃശ്യം 2 ഉടൻ ; ട്രെയ്ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ
ഫെബ്രുവരി 10ന് തിരുവനന്തപുരത്താണ് മേളയുടെ ആരംഭം കുറിക്കുന്നത്. സമാപന ചടങ്ങുകള്‍ ഇക്കുറി മാര്‍ച്ച് അഞ്ചിന് പാലക്കാട്ടാവും നടക്കുക. തലശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയുംപാലക്കാട് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയുമാണ് മേള നടക്കുന്നത്.
Read Also: മഞ്ഞ പട്ടുസാരിയിൽ വിഘ്നേഷിനോപ്പം നയൻതാര ; വൈറലായി ചിത്രം
80 ചിത്രങ്ങളാണ് ദൃശ്യവിസ്മയ വിരുന്നൊരുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ എത്തുന്നത്. ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍.
Read Also: ‘പിപ്പ’ ; രാജാകൃഷ്ണ മേനോൻ ചിത്രത്തിന് സംഗീതം പകരാൻ എ.ആർ റഹ്മാൻ
തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത്. മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളൻറ്റിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ടാഗോര്‍ തിയേറ്ററില്‍ ഫെബ്രുവരി 8,9,10 തീയതികളില്‍ സൗജന്യമായി ആൻറ്റിജന്‍ ടെസ്റ്റ് നടത്തും.
Read Also: ചെറുതായി കാണേണ്ട, ഞാനൊരു കട്ട സംഘിയാണ് : നടൻ കൃഷ്ണകുമാര്‍
ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി എട്ടിന് ആരംഭിക്കും. തിരുവനന്തപുരത്തു ടാഗോര്‍ തിയേറ്ററില്‍ തയാറാക്കിയ പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം ചെയ്യുക. പാസ് വിതരണത്തിനൊപ്പമാകും ആൻറ്റിജന്‍ ടെസ്റ്റും.
Post Your Comments