
കർഷക സമരത്തെ അനുകൂലിച്ച് രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ ട്വിറ്റ് ചെയ്ത രാജ്യാന്തര താരങ്ങൾക്കെതിരെ പ്രമുഖ താരങ്ങൾ രംഗത്ത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോലി, കുംബ്ലെ എന്നിവർ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനും കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ്. ‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ ഞങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യും!’
ഇന്ത്യയ്ക്കൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നതായി അറിയിച്ചുകൊണ്ടാണ് പ്രമുഖ താരങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേർ കേന്ദ്രസർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തെത്തി.
Post Your Comments