കർഷക സമരത്തെ അനുകൂലിച്ച് രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ ട്വിറ്റ് ചെയ്ത രാജ്യാന്തര താരങ്ങൾക്കെതിരെ ബോളിവുഡ് താരങ്ങൾ. പ്രശസ്ത ബോളിവുഡ് താരങ്ങൾ രാജ്യത്തിനെതിരായുള്ള പ്രസ്താവനനകൾ ഇറക്കിയതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. എന്നാൽ സംഭവം വിവാദമായതോടെ രാജ്യാന്തര താരങ്ങൾ തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തി.
കേന്ദ്രഗവൺമെന്റിനു പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത സച്ചിൻ, അക്ഷയ്കുമാർ ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾക്കു നേരെയാണ് വലിയ വിമർശനങ്ങൾ ഉയരുന്നത്. ട്വിറ്ററിൽ ഷെയിം ഓൺ ബോളിവുഡ് എന്നൊരു ഹാഷ്ടാഗോടുകൂടിയാണ് ബോളിവുഡ് താരങ്ങൾക്ക് നേരെ വിമർശനം ഉയരുന്നത്. നടൻ അക്ഷയ് കുമാറിന് നേരെയാണ് കൂടുതൽ വിമർശനം.
ബോളിവുഡിൽ നിന്നും പഞ്ചാബി ഗായകൻ ദിൽജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്കർ, സോനു സുദ്, സോനം കപൂർ, താപ്സി പന്നു തുടങ്ങിയവർ മാത്രമാണ് സമരത്തെ പിന്തുണച്ച് രംഗത്തുവന്നത്. ഇപ്പോൾ സമരത്തെ പിന്തുണച്ച് അമേരിക്കൻ ഗായിക റിഹാനയും ട്വീറ്റ് ചെയ്തതോടെ രാജ്യാന്തരതലത്തിലും പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ‘പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ’ നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമാർ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്.അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും പ്രശ്നം അതിർത്തിവിട്ട് പോകുന്നതിനിനെതിരെയുമായി ശബ്ദിച്ചിരിക്കുന്നത്.
Post Your Comments