സിനിമയിലെ താരാധിപത്യത്തെ തള്ളി പറയാതെ നടൻ സൈജു കുറുപ്പ് .താരങ്ങൾ ഉണ്ടായാൽ മാത്രമേ സിനിമ കൂടുതലായി വരികയുള്ളൂവെന്നും തങ്ങളെ പോലെയുള്ള നടന്മാർക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടണമെങ്കിൽ താരങ്ങൾ നിലനിൽക്കുന്ന മലയാള സിനിമ അനിവാര്യമാണെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സൈജു കുറുപ്പ് പറയുന്നു
“സിനിമയിൽ താരങ്ങൾ വേണം. താരങ്ങൾ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. അങ്ങനെ താരങ്ങൾ പൊങ്ങി വന്നാൽ മാത്രമേ ഇവിടെ സിനിമകൾ കൂടുതലായി സംഭവിക്കുള്ളൂ. അങ്ങനെ സംഭവിക്കുമ്പോൾ മാത്രമാണ് ഞങ്ങളെ പോലെയുള്ള നടന്മാർക്ക് സിനിമ കിട്ടുകയുള്ളൂ. ഒരു താരമായി നിലനിൽക്കുക എന്നത് തലയിലെഴുത്താണ്. താരമാകാനായി എന്ത് ശ്രമം നടത്തിയിട്ടും കാര്യമില്ല. എനിക്ക് അങ്ങനെ ഒരു ചിന്തയില്ല. താരങ്ങളുടെ സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചാൽ ഞാൻ ഹാപ്പിയാണ്. കുട്ടിക്കാലത്ത് മമ്മൂട്ടിയുടെയും, മോഹൻലാലിൻ്റെയുമൊക്കെ വളർച്ച കണ്ട് അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ ഞാൻ എല്ലാ താരങ്ങളുടെ വളർച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവർ ഉണ്ടെങ്കിലെ സിനിമകൾ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുള്ളവർക്ക് കൂടുതൽ അവസരം കിട്ടുകയുള്ളൂ .താരങ്ങൾ ഇല്ലാതെ നടന്മാർ മാത്രമായാൽ സിനിമ കുറയും, അപ്പോൾ ഈ നടന്മാർക്ക് തന്നെ അവസരങ്ങൾ ഇല്ലാതെയാകും അതുകൊണ്ട് സിനിമയിൽ താരങ്ങൾ എല്ലാ കാലത്തും സംഭവിച്ചു കൊണ്ടിരിക്കട്ടെ എന്നാണ് പ്രാർത്ഥന”.
Post Your Comments