നടി റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. താരത്തെ പ്രപ്പോസ് ചെയ്ത വിവരം ജോയ്മോനാണ് വെളിപ്പെടുത്തിയത്. റെബയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിലായിരുന്നു ഇരുവരും വിവാഹക്കാര്യം പങ്കുവച്ചത്.
എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി… ഈ ഓർമകൾ എന്നെന്നും എന്നിലുണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്?! ഒരുപാട് ഇഷ്ടം റെബാ…. ജന്മദിനാശംസകൾ!”ജോയ്മോൻ കുറിച്ചു.
ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.instagram.com/p/Bquif4CHvQD/?utm_source=ig_web_copy_link
Post Your Comments