കർഷകസമരത്തെ പിന്തുണച്ച അമേരിക്കൻ പോപ് താരം റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിച്ചുള്ള നടി താപ്സി പന്നുവിന്റെ ട്വീറ്റ് പങ്കുവച്ച് മലയാള സിനിമാ സംവിധായകൻ മിഥുൻ മാനുവൽ. ‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോൻ പതിവ് പോലെ നട്ടം തിരിയും..!!’ എന്ന് കുറിച്ചുകൊണ്ടാണ് മിഥുൻ ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവെച്ചത്.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഏറെ ആരാധകരുടെ റിഹാനയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് തപ്സി വിമർശനവുമായി എത്തിയത്.
“ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട റ്റീച്ചറാകരുത്”- എന്നായിരുന്നു തപ്സി കുറിച്ചത്.
Post Your Comments