മുൻ പോൺ നടിയും അവതാരകയുമായ മിയ ഖലീഫ കാരുണ്യപ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ സംഭാവന നൽകി. പലപ്പോഴായി മിയ നടത്തിയ സാമൂഹിക ഇടപെടലുകൾ വാർത്തയായിട്ടുണ്ട്. ഇപ്പോൾ സ്വദേശമായ ലെബനനിലെ റെഡ് ക്രോസ്സ് സംഘടനയ്ക്ക് മിയ നൽകിയ സംഭാവന വാർത്തയായി മാറിയിരിക്കുന്നു.
തന്റെ നാട്ടിലെ റെഡ് ക്രോസ്സ് സംഘടനയ്ക്ക് മിയ നൽകിയത് 5000 ഡോളർ അഥവാ 3,64,507.50 രൂപയാണ്. ശേഷം സംഭാവന നൽകിയ സ്ലിപ്പ് മിയ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിലും കൂടുതൽ തുക നൽകി പൂർവികരെ കൂടുതൽ അഭിമാനിതരാക്കും എന്നായിരുന്നു മിയയുടെ മറുപടി.
ലെബനനിൽ ഉണ്ടായ സ്ഫോടനത്തിനു ശേഷം തന്റെ കണ്ണട ലേലത്തിന് വച്ച് മിയ പണം കണ്ടെത്തി നൽകിയിരുന്നു.
Post Your Comments