പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മലൈക അറോറ. വസ്ത്രത്തിലും ഫാഷൻ രംഗത്തും അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മലൈകയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. അർപിത മേത്ത ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച് അതീവ ഗ്ളാമർ ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
https://www.instagram.com/p/CK0tx3YBV3b/?utm_source=ig_web_copy_link
ഗോൾഡ് ലീനിയർ എംബ്രോയിഡറി ബ്ലൗസും ടീൽ സ്ട്രൈപ്പ് തുലിപ് പാവാടയുമാണ് മലൈകയുടെ വേഷം. സാരി എംബ്രോയിഡറി ബോർഡർ ഉള്ള ടീൽ ബ്ലൂ ദുപ്പട്ട ഉപയോഗിച്ച് ടൈ- സ്ലിറ്റ് രീതിയിലാണ് സ്കേർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. മലൈക ധരിച്ചിരുന്ന ടീൽ സ്ട്രൈപ്പ് തുലിപ് സ്കേർട്ട് സെറ്റിന്റെ വില 79,000 രൂപയാണ്. ചൈയ്യ ചയ്യ (ദിൽ സേ), മുന്നി ബദ്നാം ഹുയി (ദബാംഗ്) തുടങ്ങിയ ഡാൻസ് നമ്പറുകളിലൂടെയാണ് മലൈക അറോറ പ്രശസ്തയായത്
Post Your Comments