തിരുവനന്തപുരം: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യ ശക്തികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നു ടുഗെദര്‍ ഇന്ത്യ ക്യാമ്ബെയിനിലൂടെ സച്ചിൻ ടെണ്ടുൽക്കർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ ക്യാമ്പയിന്റെ ഭാഗമായി മലയാള സിനിമാ സംവിധായകന് മേജര്‍ രവിയും.
ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. സംഘടിത പ്രചാരണങ്ങളും ബാഹ്യ ഇടപെടലുകളും ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.
read also:പോളിയോ സ്വീകരിച്ച് ജൂനിയർ ചീരു ; കുഞ്ഞിളം വിരലിന്റെ ചിത്രവുമായി മേഘ്ന
നേരത്തെ മലയാള താരം ഉണ്ണി മുകുന്ദനും ക്യാമ്ബെയിന്റെ ഭാഗമായി എത്തിയിരുന്നു. ഇന്ത്യ വികാരമാണെന്നും പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ഉണ്ണി മുകുന്ദന് പറഞ്ഞത്.
പോപ്പ് താരം റിഹന്ന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ ബര്‍ഗ് എന്നിവര്‍ അതിര്‍ത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ കലാകായിക രംഗത്തെ പ്രമുഖർ പ്രതികരണവുമായി എത്തിയത്
Post Your Comments