രോഷം എന്ന വാക്ക് ചിന്തിക്കുമ്പോൾ ബിജു മേനോൻ തെലുങ്കിൽ അഭിനയിക്കാൻ പോയ ഒരു സംഭവമാണ് തനിക്ക് ഓർമ്മ വരുന്നതെന്ന് കുഞ്ചാക്കോ ബോബൻ .ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജു മേനോൻ്റെ തെലുങ്ക് ലൊക്കേഷനിലെ രസകരമായ കഥ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.
“ബിജു ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ രസകരമായ സംഭവമുണ്ട്. കടലിൻ്റെ നടുക്ക് ഒരു ബോട്ടിൽ ബിജുവിനെ കെട്ടിത്തൂക്കിയിട്ടിരിക്കുകയാണ്. നായകനായി അഭിനയിക്കുന്നത് അതിലെ നിർമ്മാതാവിൻ്റെ മകനാണ്. അയാൾ ഡയലോഗ് തെറ്റിച്ചത് കൊണ്ട് റീടേക്കുകൾ കുറേ പോകേണ്ടി വന്നു. തലകുത്തി കിടക്കുന്ന ബിജുവിന് നിർമ്മാതാവിൻ്റെ മോനായത് കൊണ്ട് തന്നെ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയിൽ അത് ചെയ്യേണ്ടി വന്നു. പിന്നീട് കുറേ ടൈം കഴിഞ്ഞിട്ടും ഷോട്ട് ഒക്കെ ആകാതിരുന്നപ്പോൾ ബിജു ദേഷ്യപ്പെട്ടു. ഒടുവിൽ കടലിലെ ഉപ്പു കാറ്റ് ഏറ്റു തളർന്നു കിടന്ന ബിജുവിനെ നിലത്തിറക്കി. മസിലൊക്കെ പിടിച്ചു അവിടെ നിന്ന് ബിജു നേരേ പോയത് നിർമ്മാതാവിൻ്റെ അടുത്തേക്കാണ്. ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന തോന്നൽ ഉണ്ടാക്കിയ ബിജു നിർമ്മാതിവിന് മുന്നിൽ കൊച്ചു കുട്ടികളെ പോലെ കരയുകയാണ് ചെയ്തത്. ഈ കളിക്ക് ഞാനില്ലെന്ന മട്ടിൽ”. കുഞ്ചാക്കോ ബോബൻ പറയുന്നു
Post Your Comments