ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ രണ്ട് ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ. കർഷക സമരത്തിൽ വിവാദ പരാമർശങ്ങൾ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വീറ്റുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.
കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ റിഹാനയെ പരിഹസിച്ചും കർഷകരെ തീവ്രവാദികളെന്നും വിളിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. കർഷകപ്രതിഷേധ മേഖലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്ത പങ്കുവച്ച് ‘എന്തുകൊണ്ട് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല? എന്നായിരുന്നു റിഹാനയുടെ ചോദ്യം.
പോപ്പ് താരത്തെ ‘വിഡ്ഢി’യെന്നും ‘ഡമ്മി’യെന്നുമൊക്കെ പരിഹസിച്ചാണ് കങ്കണ പ്രതികരിച്ചത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് അവിടെ പ്രതിഷേധിക്കുന്നതെന്നും അതുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതാണ് വിവാദത്തിനിടയാക്കിയത്.
Post Your Comments