ബോളിവുഡ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ജിനെതിരെ രൂക്ഷ പ്രയോഗവുമായി കങ്കണ റണൌട്ട്. കർഷക സമരത്തെ പിന്തുണച്ച ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനിയാണെന്നാണ് കങ്കണയുടെ പരാമര്‍ശം. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഖലിസ്ഥാനി ആണ് ദില്‍ജിത് ദൊസാഞ്ജ് എന്നാണ് കങ്കണ ട്വീറ്റില്‍ ആരോപിക്കുന്നത്.
പോപ് ഗായിക റിഹാന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ദില്‍ജിത് ദൊസാഞ്ജ് നന്ദി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റിഹാനയെ അഭിനന്ദിച്ച് ഒരു ഗാനവും ദില്‍ജിത് ദൊസാഞ്ജ് തയ്യാറാക്കിയിരുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എന്നാണ് ദില്‍ജിത് ദൊസാഞ്ജിനെ കങ്കണ ട്വീറ്റില്‍ പരിഹസിക്കുന്നത്.
സമരം ചെയ്യുന്ന കര്‍ഷകരുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയ വാര്‍ത്ത പങ്കുവച്ച് എന്താണ് ആരും ഇതിനേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാന ട്വീറ്റ് ചെയ്തത്.ഇതിന് മറുപടിയായി അവര്‍ കര്‍ഷകര്‍ അല്ലെന്നും അവര്‍ തീവ്രവാദികളാണ്. അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തത്. ഇന്ത്യയെ വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് എതിരെയും കങ്കണ വിമർശിച്ചിരുന്നു.
Post Your Comments