ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവർ ട്വിറ്റര്‍ പ്രചാരണത്തിന്റെ ഭാഗമായി.
ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിനെതിരേ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് പ്രമുഖ താരങ്ങളുടെ ട്വീറ്റ്.
ഇന്ത്യക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് കര്‍ഷകര്‍. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ച് അക്ഷയ്കുമാര്‍ പറഞ്ഞു.
Post Your Comments