
മലയാളികളുടെ പ്രിയപ്പെട്ട നടൻ ആസിഫ് അലിക്ക് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം. നിരവധി ആരാധകരും സുഹൃത്തുക്കളും സിനിമാതാരങ്ങളും അണിയറപ്രവർത്തകരുമാണ് ആസിഫിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിക്ക് പിറന്നാൾ ആശംസിച്ച് ലിന്റോ കുര്യൻ ഒരുക്കിയ മാഷപ്പ് വീഡിയോ വൈറലാകുകയാണ്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ താരത്തിന്റെ വിവിധ അഭിനയഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ് വിഡിയോകള്‍ എന്നിവ സൃഷ്‌ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ . താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്.
Post Your Comments